തിരുവനന്തപുരം: പി.കെ.ശശിക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ലെന്നും ശശി വഹിക്കുന്ന സ്ഥാനങ്ങളിൽ തന്നെ ശശി തുടരുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടി എം.വി.ഗോവിന്ദൻ അറിയിച്ചു. ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതായി ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ സംസ്ഥാന സെക്രട്ടറിയോട് ചോദിച്ചപ്പോൾ ആണ് മാധ്യമ പ്രവർത്തകരെയും പൊതുജനത്തെയും ശശിയുടെ വിഷയത്തിൽ ഇളിഭ്യരാക്കുന്ന വിശദീകരണമുണ്ടായത്. പാർട്ടിയിൽ ശുചീകരണം നിരന്തര പ്രക്രിയ ആണെന്നും ഗോവിന്ദൻ പറഞ്ഞു. നിരന്തരം ശുചീകരിക്കാൻ ആവശ്യമുള്ളിടത്തോളം മാലിന്യങ്ങൾ പാർട്ടിയിലുണ്ടല്ലേ എന്ന് ഒരു മാധ്യമ പ്രവർത്തകനും ചോദിച്ചില്ല. ഇതാണ് പിണറായി എപ്പോഴും പറയുന്നത് - നിങ്ങൾക്കീ പാർട്ടിയെപ്പറ്റി ഒരു ചുക്കെന്നും അറിയില്ല എന്ന്.
You don't even know about Sashi